കുണ്ടറ : നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ആദിച്ചനല്ലൂർ, പ്ലാക്കാട്, എം.എസ്. ഭവനിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ മനേഷ് (49) ആണ് മരിച്ചത്. കൽപ്പണിക്കാരനാണ്. ഇന്ന് വൈകിട്ട് 4ഓടെ കുണ്ടറ പേരയം മുക്കിലായിരുന്നു അപകടം. ഭരണിക്കാവിൽ ഒരു മരണചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു മനേഷ്. മാതാവ് – വിജയമ്മ. ഭാര്യ – ഷീജ. മകൾ – മനീഷ. സംസ്കാരം ചൊവ്വ 12ന് വീട്ടുവളപ്പിൽ.