കേരളത്തിന്റേത് ജനകീയ ആരോഗ്യ നയം : മന്ത്രി രാജൻ

Advertisement

കൊല്ലം.രാജ്യത്തിന് മാതൃക യാകുന്ന ജനകീയ ആരോഗ്യ നയമാണ് സംസ്ഥാനത്തു നടപ്പാക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ജില്ലാ പഞ്ചായത്ത്‌ ആരംഭിച്ച ജീവനം ഫാർമസിയുടെ ഉദ്ഘാടനവും വൃക്ക സ്വീകരിച്ച വർക്കുള്ള സാമ്പത്തിക സഹായത്തിന്റെ വിതരണവും നിർവ്വഹിക്കുകയായിരുന്നു.വൃക്ക സ്വീകരിച്ചവർക്കും വൃക്ക രോഗ ബാധിതർക്കും ഡയാലിസിസ് ചെയ്യുന്നവർക്കും സൗജന്യ മരുന്ന് വിതരണം ചെയ്യുന്നതാണ് ജീവനം ഫാർമസി.രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഒരു ജില്ലാ പഞ്ചായത്ത്‌ വൃക്ക സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പൂർണ്ണ സബ്‌സിഡിയോടെ മരുന്ന് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.540 പേർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യ മായി മരുന്ന് വിതരണം ചെയ്യുന്നത്.25 ലക്ഷത്തോളം രൂപ പ്രതിമാസം ഇതിലേക്കായി ചെലവ് വരും.ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലുമായി സൗജന്യ ഡയാലിസിസിന് മാസം 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്‌ ചെലവഴിക്കുന്നുണ്ട്.വൃക്ക സ്വീകരിച്ച 55 പേർക്കുള്ള ഒരു ലക്ഷം രൂപ സാമ്പത്തിക സഹായവും മന്ത്രി നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സാം. കെ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വൃക്ക രോഗ ബാധിതരുടെ സമഗ്ര പരിചരണമാണ് ജീവനം കിഡ്നി വെൽഫെയർ ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്നത് സൗജന്യ ഡയാലിസിസ്, മരുന്ന് വിതരണം, വൃക്ക സ്വീകരിച്ചവർക്കുള്ള സാമ്പത്തിക സഹായം എന്നിവയ്ക്ക് പുറമേ ബോധവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾക്കും ഉടൻ തുടക്കം കുറിക്കും എന്ന് പ്രസിഡന്റ് പറഞ്ഞു.ജില്ലയിലെ താലൂക്ക് ആശുപത്രികളിലും ക്യൂ ഇല്ലാതെ ഡയാലിസിസ് ചെയ്യുന്നതിന് അവസരം ഒരുക്കും. ജില്ലാ ആശുപത്രിയിൽ ഡയാലിസി സിന് എത്തു ന്നവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.ജീവനം വർക്കിംഗ് ചെയർമാൻ എൻ. എസ് പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ അഫ്സാന പർവിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമ ലാൽ, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ ഷാജു,വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹർഷകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജയ് നജീബത്ത്, അഡ്വ അനിൽ എസ് കല്ലേലി ഭാഗം, വസന്ത രമേശ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ബാൽഡ് വിൻ , സി.പി സുധീഷ് കുമാർ, ജയശ്രീ വാസുദേവൻ പിള്ള, ഗേളി ഷണ്മുഖൻ, എസ് സെൽവി, അംബിക കുമാരി, എസ്. സോമൻ, സെക്രട്ടറി ബിനുൻ വാഹിദ്, വെളിനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അൻസാർ,ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു

Advertisement