ശാസ്താംകോട്ട. ടൗണില്‍ ആല്‍ത്തറയിലെ ഇരിപ്പിനെച്ചൊല്ലി വിവാദം. ക്ഷേത്ര റോഡില്‍ പഴയ പൊലീസ് സ്റ്റേഷനുമുന്നിലെ ആല്‍ത്തറയില്‍ ബസുകാത്തുനില്‍ക്കുന്നവര്‍ ഇരിക്കാറ് പതിവുണ്ട്. അവിടെ ദിവസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ബോര്‍ഡ് ആണ് വിവാദമായത്. ആല്‍ത്തറയില്‍ പെണ്‍കുട്ടികള്‍ ഇരിക്കരുത് എന്നാണ് ബോര്‍ഡ്. ഈ ബോര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ചിലര്‍ ആണും പെണ്ണും കുട്ടികളും എല്ലാമായി ഇരുന്നു പടമെടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് അതിന്മേലാണ് വെല്ലുവിളികളും മുദ്രാവാക്യവും ഒക്കെ നടക്കുന്നത്.
ആല്‍ത്തറയില്‍ വിളക്ക് കത്തിക്കാറ് പതിവുണ്ട്. ഉല്‍സവത്തിന് ഇറക്കിപൂജ നടക്കുന്ന സ്ഥലവുമാണ്.പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിരുന്ന കാലത്ത് ഇവിടെ ജനം ഇരിക്കുന്ന ആല്‍ത്തറയായിരുന്നു. പിന്നീട് അവിടെ ഉണ്ടായിരുന്ന ആല്‍ നശിച്ചു,അതു മുറിച്ചപ്പോള്‍ അതിനുള്ളില്‍ ഒരു ശിവലിംഗരൂപത്തിലെ കല്ല് കണ്ടു. എന്നാല്‍ ഇത് അവിടെ സ്ഥാപിക്കുന്നത് സംബന്ധിച്ച് തര്‍ക്കമായി സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ഇത് തഹസില്‍ദാര്‍ ഏറ്റെടുത്ത് താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിരുന്നത് ഇപ്പോഴും ഉണ്ട്.
പെണ്‍കുട്ടികള്‍ ഇരിക്കരുത് എന്ന ലിംഗ വിവേചന സ്വരമാണ് എതിര്‍പ്പിനിടയാക്കിയത്. എന്തായാലും സമൂഹമാധ്യമത്തിലാണ് യുദ്ധം. ഇത് തെരുവിലേക്ക് വളരുമോ എന്ന ആശങ്കയുണ്ട്.