കുന്നത്തൂരിൽ അതിര് തർക്കത്തെ തുടർന്ന് വീട്ടമ്മയെ തൂമ്പ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി

Advertisement

ശാസ്താംകോട്ട: കുന്നത്തൂർ പടിഞ്ഞാറ് പാണംപുറത്ത് അതിർത്തി സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് മധ്യവയസ്ക്കൻ വീട്ടമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി.ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.കുന്നത്തൂർ പടിഞ്ഞാറ് സ്വദേശിനി സ്വർണമ്മ(57)യ്ക്കാണ് മർദ്ദനമേറ്റത്.ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതിയായ അയൽവാസി തൊളിക്കൽ ബാലൻ എന്നയാളെ ഉടൻ തന്നെ ശാസ്താംകോട്ട പോലീസ് പിടികൂടിയെങ്കിലും വൈകിട്ടോടെ ജാമ്യത്തിൽ വിട്ടയച്ചു.

ഇരുകൂട്ടരും തമ്മിൽ ഏറെ നാളായി വഴി തർക്കം നിലനിൽക്കുകയാണ്.കോടതിയിലും കേസ്സ് നടക്കുന്നു.ഇതിനിടെ വീണ്ടും തർക്കം രൂക്ഷമാകുകയും പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച് മധ്യസ്ഥശ്രമം നടത്തിയിരുന്നതുമാണ്.
അതിനിടെയാണ് വാക്ക് തർക്കം മർദ്ദനത്തിൽ കലാശിച്ചത്.