മൈനാഗപ്പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാമത് വാർഷികവും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ആനുകൂല്യ വിതരണവും

Advertisement

മൈനാഗപ്പള്ളി:പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാമത് വാർഷികവും 2022- 23 വർഷത്തെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ആനുകൂല്യ വിതരണവും നടത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് പി.എം സെയ്ദ് അദ്ധ്യക്ഷത വഹിച്ചു.കരുനാഗപ്പള്ളി എഫ്.എം റേഡിയോ ഡയറക്ടർ ഡോ.അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം
നടത്തി.അതിദരിദ്രരുടെ ഭവനപുനരുദ്ധാരണ പദ്ധതി പ്രകാരമുള്ള ചെക്ക് അർഹയായ വ്യക്തിക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ കൈമാറി.

ഹരിത കർമ്മ സേനയ്ക്ക് യൂണിഫോം വിതരണം മൈമൂന നജീബും അംഗനവാടികൾക്ക് പ്രഷർകുക്കർ വിതരണം ചിറയ്ക്കുമേൽ ഷാജിയും വയോജനങ്ങൾക്ക് കട്ടിൽ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രനും വാതിൽപ്പടി സേവനം നടത്തുന്ന സന്നദ്ധ സേവകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികലയും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ബിന്ദു മോഹനനും അംഗനവാടികൾക്ക് ഭക്ഷ്യധാന്യ സംഭരണി വിതരണം ആർ.ബിജുകുമാറും നടത്തി.ജീവകാരുണ്യ പ്രവർത്തകനായ കർമ്മേൽ സേനഹനിലയം ഡയറക്ടർ ഫാ.മനോജ് എം.കോശി വൈദ്യനെയും
സംസ്ഥാന കുടുംബശ്രീ മേളയിൽ മികച്ച സംരംഭകയ്ക്കുള്ള അവാർഡ് നേടിയ സരളദേവിയെയും ചടങ്ങിൽ
ആദരിച്ചു.ആശ്രയ കിറ്റുകളുടെയും പച്ചക്കറി കിറ്റുകളുടെയും വിതരണവും നടന്നു.വാർഡ് മെമ്പർമാരായ ആർ.സജി
മോൻ,ജലജ രാജേന്ദ്രൻ,സേതുലക്ഷ്മി,മനാഫ്,ഉഷാകുമാരി,സിജിനൗഫൽ റാഫിയ നവാസ്,അനിത, അനീഷ്,വർഗ്ഗീസ് തരകൻ,രാധിക ഒനക്കുട്ടൻ,ബിജി കുമാരി,അനന്തു ഭാസി,അജി ശ്രീകുട്ടൻ,ഷഹുബാനത്ത്, സി.ഡി.എസ് .ചെയർപേഴ്സൺ അമ്പിളി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി.ദിനേഷ്,സെക്രട്ടറി ഇ.ഷാനവാസ് എന്നിവർ പങ്കെടുത്തു.

Advertisement