നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ പാറയിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു

Advertisement


കുണ്ടറ : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവറുടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ പാറയിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പേരയം കരിക്കുഴി എഫ്രായിൽ ഹെൻട്രിയുടെ മകൻ ജിനു ജോസ് (ജീമോൻ-38 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ നിർമല നിസാര പരിക്കുകളോടെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 10.45ഓടെ പേരയം ഷേത്രത്തിന് സമീപമായിരുന്നു അപകടം.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ജീമോനെയും നിർമലയേയും കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീമോന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ 10ന് കരിക്കുഴി കർമൽ ഗിരി ദേവാലയ സെമിത്തേരിയിൽ. മാതാവ് : ഏയ്ഞ്ചൽ, ഭാര്യ : നിർമല ഷിന്റു, മക്കൾ : ഇവാൻ, ഇജോ.