ഉടമസ്ഥർ വിദേശത്ത്, അടച്ചിട്ടിരുന്ന വീട്ടിൽ കള്ളൻ

Advertisement

അഞ്ചൽ: ഉടമസ്ഥർ വിദേശത്തായിരുന്നതിനെത്തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിൽ കള്ളൻ കയറി. തടിക്കാട് പാങ്ങലിൽ ജിൻസ മൻസ്സിലിൽ മുഹമ്മദ് ഇസ്മായിലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം.രണ്ട് മാസത്തോളമായി വീട്അടച്ചിട്ടിരിക്കുകയായിരുന്നു. ഗേറ്റും സിറ്റൗട്ടിലെ ഗ്രില്ലും തുറന്ന ശേഷം വീടിൻ്റെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.ശബ്ദം കേട്ട അയൽവാസികൾ ഉണർന്നതോടെ മോഷ്ടാവ് ബൈക്കിൽ കയറി രക്ഷപെട്ടു. വിവരമറിയിച്ചതിനെത്തുതുടർന്ന് അഞ്ചൽ പൊലീസെത്തി പരിശോധന നടത്തി. വീട്ടുടമകളെത്തി വീടിനുള്ളിൽ പരിശോധന നടത്തിയെങ്കിലേ നഷ്ടങ്ങൾ വിലയിരുത്തുവാൻ കഴിയൂ.
വീടിന് ചുറ്റിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പലതും മറച്ച നിലയിലായിരുന്നു.എന്നാൽ ഒരു ക്യാമറയിൽ നിന്നും മോഷ്ടാവിൻ്റേതെന്ന് സംശയിക്കുന്ന ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി എസ്.ഐ പ്രജീഷ് കുമാർ പറഞ്ഞു.