ശാസ്താംകോട്ട. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഹരിവരാസന രചനയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് ശാസ്താംകോട്ട ക്ഷേത്ര സന്നിധിയിൽ തുടക്കം കുറിച്ചു. ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ട് ആയ ഹരിവരാസനം എഴുതിയത് 1923ൽ അമ്പലപ്പുഴ പുറക്കാട് കോന്നകത്ത് ജാനകിയമ്മയാണ്, പിന്നീട് ശാസ്താംകോട്ടയിൽ താമസമാക്കിയ ജാനകിയമ്മ ഈ കീർത്തനം അവസാനമായി ആലപിച്ചത് ശാസ്താംകോട്ട ക്ഷേത്രസന്നിധിയിൽ വച്ചാണ്.
ശതാബ്ദി ആഘോഷങ്ങളുടെഭാഗമായി ജാനകിയമ്മയുടെ ചെറുമകനും ട്രസ്റ്റ് ചെയർമാനുമായ മോഹൻകുമാർ, ഹരിവരാസനം ട്രസ്റ്റ് ഹൈദരാബാദ്കോ ഓഡിനേറ്റർ സത്യനാരായണൻ, സുമേഷ് കുമാർ എന്നിവർ ശാസ്താംകോട്ട ക്ഷേത്രത്തിൽ നിന്ന്ഇരുമുടി കെട്ടുനിറച്ച് ശബരിമലയിലേക്ക് യാത്രതിരിച്ചു. ഞായറാഴ്ച ശബരിമലയിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബാലികമാരുടെ തിരുവാതിര, കീർത്താ ലാപനം,പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കും.കേരളത്തിനകത്തും, പുറത്തുംവിവിധ ക്ഷേത്രങ്ങളിൽ ശതാബ്ദിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ഉണ്ടാകും.
ക്ഷേത്ര സപ്താഹ പന്തലിൽ നടന്ന വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി മുടിപിലപള്ളി മഠം എൻ. വാസുദേവ സോമയാജിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ പങ്കജാക്ഷൻ പിള്ള, എസ്. ദിലീപ് കുമാർ,ആർ രാഗേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച്നടന്ന ചടങ്ങിൽ ശ്രേയകൃഷ്ണൻ ചിന്മയ കൃഷ്ണൻ എന്നിവർ ഹരിവരാസനം കീർത്തനം ആലപിച്ചു.