അഞ്ചലില്‍ ആളില്ലാതിരുന്ന രണ്ടുവീടുകളില്‍ കവര്‍ച്ച,വിഡിയോ പുറത്ത്

Advertisement

അഞ്ചൽ. രണ്ടു വീടുകളിൽ കതക് പൊളിച്ചു മോഷണം. സ്വർണത്തിനും പണത്തിനും ഒപ്പം നിത്യോപയോഗ സാധനങ്ങളും മോഷ്ടാവ് കവർന്നു. പ്രതികളെ പിടിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പോലീസ്.

അഞ്ചൽ തടിക്കാട് നജുമായുടെ വീട്ടിലും 500മീറ്റർ അകലെയുള്ള മുഹമ്മദ്‌ ഇസ്മയിലിന്റെ വീട്ടിലും ആണ് കഴിഞ്ഞദിവസം രാത്രിയിൽ മോഷണം നടന്നത്. രണ്ടു വീട്ടിലും ആൾതാമസം ഉണ്ടായിരുന്നില്ല. നജുമായും കുടുംബവും രണ്ടു ദിവസം മുന്നേ വർക്കലയിലെ ബന്ധു വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്തതിനു ശേഷം വീട്ടിനകത്തെ 2 കതകുകളും തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. അലമാരിയിലെ പേഴ്സിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം വരുന്ന സ്വർണകമ്മലും,
പേഴ്സിൽ ഉണ്ടായിരുന്ന പതിനായിരത്തോളം രൂപയും സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ വീതം വരുന്ന പയർവർഗങ്ങളും,പാൽപ്പൊടിയും, നിത്യപയോഗസാധനങ്ങളും എമർജൻസി ലൈറ്റും ഉൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്.

https://videopress.com/v/3W8IcLuG?resizeToParent=true&cover=true&preloadContent=metadata&useAverageColor=true


എന്നാൽ മുഹമ്മദ്‌ ഇസ്മൈലിന്റെ വീട്ടിനു മുന്നിലെ cctv ക്യാമറ തിരിച്ചു വെച്ച ശേഷo മോഷ്ടാവ് മുൻവശത്തെ വാതിൽ ലിവർ കൊണ്ട് പൊളിച്ചു അകത്തു കടക്കുകയായിരുന്നു.
വീടിനു തൊട്ടടുത്തു താമസിക്കുന്ന ബന്ധുവിനു സംശയംതോന്നി നോക്കിയപ്പോഴാണ് വീടിന്റെ ഡോർ പോളിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞു നാട്ടുകാർ ഓടികൂടിയപ്പോഴേത്തെക്കും വീടിന്റെ പിൻഭാഗത്ത് കൂടി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. മുഹമ്മദ്‌ ഇസ്മയിലും കുടുംബവും രണ്ടുമാസമായി വിദേശത്താണ്
മോഷണത്തിനു കൊണ്ടുവന്ന ലിവറും മറ്റ് ഉപകരണങ്ങളും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു മോഷണം നടന്ന വീടുകളിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും തെളിവെടുപ്പ് നടത്തി. അഞ്ചൽ എസ് ഐ പ്രജീഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു പ്രതികളെ പിടികൂടാനുള്ള അന്വേഷണംആരംഭിച്ചു.

Advertisement