ശൂരനാട്:പ്രിയദർശിനി പാലിയേറ്റീവ് കെയർ സൊസൈറ്റി ഉദ്ഘാടനവും സഹായ വിതരണവും തിങ്കളാഴ്ച നടക്കും.ശയ്യാവലംബരായ
രോഗികൾക്ക് സാന്ത്വനപരിചരണം,നിർദ്ധനർക്ക് സൗജന്യ ഭക്ഷണം,വിദ്യാഭ്യാസ ധനസഹായവും സ്കോളർഷിപ്പുകളും,നിർദ്ധന
രോഗികൾക്ക് ചികിത്സാധന സഹായം,കിടപ്പാടം നഷ്ടമായവർക്ക് പുനരധിവാസം ഉൾപ്പെടെയുള്ള കർമ്മ പദ്ധതികൾ നടപ്പാക്കുകയാണ് സെസൈറ്റിയുടെ ലക്ഷ്യം.വൈകിട്ട് 3.30 ന് ചക്കുവള്ളിയിൽ നടക്കുന്ന ചടങ്ങിൽ
ശശി തരൂർ എം.പി ഉദ്ഘാടനം നിർവഹിക്കും.സൊസൈറ്റി ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.തെന്നല ജി.ബാലകൃഷ്ണപിള്ള ഭദ്രദീപപ്രകാശനം നടത്തും.കൊടിക്കുന്നിൽ സുരേഷ് എം.പി സഹായ വിതരണോദ്ഘാടനം നിർവഹിക്കും.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,ഗാന്ധി ഭവൻ ചെയർമാൻ പുനലൂർ സോമരാജൻ,വ്യവസായി ആർ.ഹരികുമാർ,ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള,ജീവനം ക്യാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.സുകുമാരൻ നായർ,തുണ്ടിൽ നൗഷാദ്,മണ്ഡലം പ്രസിഡന്റുമാരായ എസ്.ശ്രീകുമാർ,എച്ച്.അബ്ദുൾ ഖലീൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ് അനുതാജ് എന്നിവർ പങ്കെടുക്കും.സെക്രട്ടറി വി.വേണുഗോപാല കുറുപ്പ് സ്വാഗതവും ഖജാൻജി ആർ.നളിനാക്ഷൻ നന്ദിയും പറയും.