അയ്യപ്പഭക്തര്‍ അടക്കം ഏഴു പേരെ തെരുവ് നായ ആക്രമിച്ചു

Advertisement

കൊല്ലം. കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയ അയ്യപ്പ ഭക്തര്‍ അടക്കം ഏഴു പേരെ തെരുവ് നായ ആക്രമിച്ചു.

തമിഴ്നാട് പുളിയറ സ്വദേശി ഇസക്കി, പുതുകൊട്ടെ സ്വദേശി മണികണ്ഠന്‍, മധുര സ്വദേശി കനകരാജ്, കുളത്തുപ്പുഴ ഇ,എസ്എം കോളനി സ്വദേശി ജേക്കബ്, മാര്‍ത്താണ്ഡകര സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരനുമായ ബിജു, പള്ളംവെട്ടി സ്വദേശി ബാലു, നെടുവന്നൂര്‍കടവ് സ്വദേശിനി 12 വയസുകാരി അഭിരാമി എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്. ഏഴുപേരെയും കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ ലഭ്യാമാക്കി എങ്കിലും ഗുരുതരമായി പരിക്കേറ്റ ഇസക്കി, മണികണ്ഠൻ എന്നിവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ചരയോടെയാണ് അയ്യപ്പ ഭക്തരെ ശാസ്താ ക്ഷേത്ര പരിസരത്തുവച്ച് നായകള്‍ ആക്രമിച്ചത്. രക്ഷിക്കാന്‍ എത്തിയ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നേരെയും നായ പാഞ്ഞടുത്തു.

ക്ഷേത്രത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി വലിയ ഭക്തജന തിരക്കാണ്. ക്ഷേത്ര ഗ്രൗണ്ടിലും പാതയോരത്തും അടക്കം തെരുവ് നായകളുടെ ശല്ല്യം അതിരൂക്ഷമാണ്. കുളത്തുപ്പുഴയില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവേയാണ് ജേക്കബിനെ തെരുവ് നായ ആക്രമിച്ചത്.