ഭാഗവതാ സപ്താഹവേദിയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി ആചാര്യന്‍ മരിച്ചു

Advertisement

തഴവ. ഭാഗവത സപ്താഹ യജ്ഞാചാര്യന്‍ കുറുങ്ങപ്പള്ളി കുടജാദ്രിയില്‍ അനിൽ ബാബു(48)ആണ് കടത്തൂർ മണ്ണടിശേരിൽ ദേവി ക്ഷേത്രത്തിൽ നടന്നുകൊണ്ടിരുന്ന ശ്രീമദ് ഭാഗവതസപ്താഹയജ്ഞത്തിനിടെ മരിച്ചത്. സപ്താഹ സ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടര്‍ന്ന് അനില്‍ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ തങ്കമണി’ മക്കൾ അമൽ കൃഷ്ണ, അരുൺ കൃഷ്ണ. 25 വർഷത്തോളമായി സപ്താഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അനില്‍ബാബുവിന്‍റെ മരണം നാടിന് ‌ ദുഖമായി