ജീവിതമാര്‍ഗം വഴിമുട്ടിയതിനെതിരെ സമരം നടത്തിയ ആളെ കാണാനില്ലെന്ന് പരാതി

Advertisement

കുന്നിക്കോട്.ചക്കുവരക്കല്‍ ഹരിമന്ദിരത്തില്‍ മനോജ്(മനു-48)യെ ഇന്നലെ വൈകിട്ടുമുതല്‍ കാണാതായെന്ന് പരാതി.
ലോട്ടറികച്ചവടവും മറ്റും ചെയ്തിരുന്ന മനോജ് അടുത്തിടെ ജീവിത മാര്‍ഗങ്ങള്‍ വഴിമുട്ടിയതില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരം നടത്തിയിരുന്നു. രണ്ടു ദിവസമായി അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഒരു കാലിന് മുടന്തുണ്ട്.
വീട്ടുകാര്‍ കുന്നിക്കോട് പൊലീസിന് പരാതി നല്‍കി.
ഫോണ്‍. 9947875939, 9349508161