ടിപ്പർ ലാേറി സൈക്കിൾ യാത്രക്കാരനെ ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചു കയറി

Advertisement

കൊട്ടാരക്കര  : വെളിയം ജങ്ഷനിൽ പാറയുമായി അമിത വേഗതയിൽ വന്ന ടിപ്പർ ലാേറി സെെക്കിൾ യാത്രികനെ ഇടിച്ചു തെറിപ്പിച്ച് ശേഷം

കടയിലേക്ക് ഇടിച്ചു കയറി. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് 

ഓയൂർ – കാെട്ടാരക്കര റാേഡിൽ 3 മണിക്കൂറാേളം ഗതാഗതം തടസ്സപ്പെട്ടു. പൂയപ്പള്ളി പാെലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. ലോറി ഇടിച്ചു തെറുപ്പിച്ച 

സെെക്കിൾ യാത്രികനായ വെളിയം സ്വദേശി വാവാച്ചൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കടയുടെ സമീപത്തായി നിന്ന സ്കൂൾ വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു.

ഓടനാവട്ടം മാലയിലെ ക്വാറിയിൽ നിന്ന് പാറയുമായി വരുകയായിരുന്ന ലാേറി നെടുമൺ ഭാഗത്ത് നിന്ന് അമ്പലംകുന്ന് ഭാഗത്തേക്ക് പാേവുകയായിരുന്ന സെെക്കിൾ യാത്രികനായ വാവാച്ചനെ വെളിയം ജങ്ഷനിൽ വച്ച് ഇടിച്ച ശേഷം സമീപത്തെ

ബേക്കറി കടയിലേക്ക് നിയന്ത്രണം വിട്ടു ഇടിച്ചു കയരുകയായിരുന്നു  .