വധശ്രമ കേസ്സിലെ പ്രതികളായ കുന്നത്തൂർ സ്വദേശികൾക്കെതിരെ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്

Advertisement

ശാസ്താംകോട്ട:വധശ്രമ കേസ്സിലെ പ്രതികളായ കുന്നത്തൂർ സ്വദേശികൾക്കെതിരെ
ശാസ്താംകോട്ട പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കുന്നത്തൂർ നടുവിൽ നെടിയവിള കൊച്ചുതുണ്ടിൽ വീട്ടിൽ വിഷ്ണു.വി(32),കുന്നത്തൂർ നടുവിൽ ഉള്ളാടപ്പള്ളിൽ വീട്ടിൽ ശ്രീഹരി(27) എന്നിവർക്കെതിരെയാണ്
ലുക്കൗട്ട് നോട്ടീസ്.ഒരാഴ്ച മുമ്പ് പ്രദേശവാസിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച
ശേഷം ഇരുവരും ഒളിവിൽ പോകുകയായിരുന്നു.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987036(സി.ഐ),9497980210
(എസ്.ഐ) എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.