കുന്നത്തൂരിൽ പ്രായപൂർത്തിയാകാത്ത സഹോദരന്മാരെ പീഡിപ്പിച്ച സംഭവം;പ്രതിയായ ബാർബറെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നതായി സൂചന

Advertisement

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തില്‍ പ്രായപൂർത്തിയാകാത്ത സഹോദരന്മാരെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ ബാർബറെ രക്ഷപ്പെടുത്താൻ അണിയറയിൽ നീക്കം നടക്കുന്നതായി സൂചന.തിങ്കളാഴ്ച വൈകിട്ടാണ് 10 വയസ്സിൽ താഴെയുള്ള കുട്ടികൾ മുത്തച്ചനൊപ്പം മുടിവെട്ടാൻ കടയിൽ എത്തിയത്.കുട്ടികളെ ബാർബർ ഷോപ്പിൽ നിർത്തിയ ശേഷം മുത്തച്ചൻ ഏഴാംമൈലിൽ പോയി.തിരികെ എത്തിയപ്പോഴാണ് 65 കാരനായ ബാർബർ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി വിവരമറിയുന്നത്.സംഭവം ഒച്ചപ്പാടായെങ്കിലും രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടാന്‍ ചിലര്‍ അനുവദിച്ചിട്ടില്ല. പ്രദേശവാസികളായ ചില രാഷ്ട്രീയ പ്രവർത്തകർ പ്രതിയെ രക്ഷപ്പെടുത്താൻ നീക്കം നടത്തുന്നതായി പറയപ്പെടുന്നു.

പീഡനത്തിന് ഇരയായ കുട്ടികളുടെ രക്ഷിതാക്കളെ സ്വാധീനിച്ച് പ്രശ്നം ഒതുക്കി തീർക്കാനാണ് നീക്കം നടക്കുന്നത്.മുൻപും നിരവധി തവണ ഇത്തരത്തിൽ പ്രതി മറ്റ് കുട്ടികളോടും പെരുമാറിയിരുന്നതായി പറയപ്പെടുന്നു.

Advertisement