കരുനാഗപ്പള്ളി- ശാസ്താംകോട്ട റൂട്ടിലെ രാത്രികാല സർവ്വീസ് പുനരാരംഭിക്കണം

Advertisement

ശാസ്താംകോട്ട: കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും രാത്രി 7 മണിക്ക് ശേഷം
റദ്ദാക്കിയ കിഴക്കൻമേഖലയിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണമെന്ന് കേരള കോൺഗ്രസ്‌ (എം) മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മൈനാഗപ്പള്ളി,ശാസ്താംകോട്ട, കുന്നത്തൂർ, പടിഞ്ഞാറേകല്ലട തുടങ്ങിയ പഞ്ചായത്തുകളിലെ യാത്രക്കാരാണ് ഇതു മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.മെഡിക്കൽ കോളേജുകളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഈ കൂട്ടത്തിൽ പെടും.ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുവാൻ യോഗം തീരുമാറിച്ചു.കേരളാ കോൺഗ്രസ്സ് (എം) മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം
ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ശാന്താലയം സുരേഷ് അധ്യക്ഷത വഹിച്ചു
ഉഷാലയം ശിവരാജൻ , അഡ്വ.കുറ്റിയിൽ ഷാനവാസ്, ഇഞ്ചക്കാട് രാജൻ, ജോസ് മത്തായി, കോട്ടൂർ നൗഷാദ്, സജിത്ത് കോട്ടവിള,
ബാബു മൈനാഗപ്പള്ളി, കെ.അരവിന്ദാക്ഷൻ പിള്ള,മാധവൻ പിളള, ജയന്തി ശ്രീകുമാർ,സി. ഉഷ,
ബിന്ദു ജയൻ, ഇടവനശ്ശേരി ശ്രീകുമാർ, തുളസീധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement