കൊല്ലം. ജില്ലയിലെ വെളിയം പൂയപ്പള്ളി പഞ്ചായത്തുകൾ ബന്ധിപ്പിക്കുന്ന പൂയപ്പള്ളി –പൊങ്ങോട് റോഡ് നാട്ടുകാര്‍ക്ക് ദുരിതമായി മാറി.തകര്‍ന്ന റോഡ് പുനർ നിർമ്മാണ ത്തിനായി മാസങ്ങൾക്കു മുമ്പ് മെറ്റലും പാറപ്പൊടിയും കൊണ്ടു വന്ന് നിരത്തി.
ഇതാണ് ദുരിതം വിതക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വലിയ പൊടിപടലമാണുയരുന്നത്.
പൊതുവേ ജന സാന്ദ്രത കൂടിയ ഈ പ്രദേശത്തെ റോഡിനു ഇരുവശവും താമസിക്കുന്നവർക്കും കാൽ നട യാത്രക്കാർക്കും വാഹനം പോകുമ്പോഴും, കാറ്റ് വീശുമ്പോഴും റോഡിൽ നിന്നും ഉയരുന്ന പൊടി ശല്യം വിവരണാതീതമാണ്.
റോഡ് പണി വേഗം പൂർത്തിയാക്കി പൊടി ശല്യത്തിന് ഒരു പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിണണെന്നും അല്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.