പാഴ്സൽ ലോറിയിൽ മിനിബസ് ഇടിച്ചുമത്സ്യ തൊഴിലാളികൾക്ക് പരിക്ക്

Advertisement

ചാത്തന്നൂർ: റോഡരുകിൽ നിർത്തിയിട്ടിരുന്ന പാഴ്സൽ ലോറിയിൽ മിനിബസ് ഇടിച്ചു ഏഴ് മത്സ്യ തൊഴിലാളികൾക്ക് പരിക്ക്.

കളിയിക്കാവിളയ്ക്ക് സമീപം  മിത്രപുരം തുത്തൂർ സ്വദേശികളായ വിപിൻ ആന്റോ, കാർമ്മൽ , സേവ്യർ , ക്ലീറ്റസ്, അനിൽദാസ്,  ഹാർമൺ,സ്റ്റാർമിൻ ജോസ്എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ തന്നെ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. കൊല്ലം – തിരുവനന്തപുരം ദേശിയപാതയിൽ ഇന്ന് പുലർച്ചേ 1.50ന് കാരംകോട് ജെ എസ് എം

ജംഗഷന് സമീപം കൊല്ലം ഭാഗത്തേയ്ക്ക് പോകാനുള്ള പാൽ കൊണ്ട് പോകുന്ന  പാഴ്സൽ ലോറി പാതയോരത്ത് നിർത്തിയിട്ടിരിക്കയായിരുന്നു. തൂത്തൂർ നിന്നും കൊച്ചിയിലേയ്ക്ക് പോവുകയായിരുന്ന ടെമ്പോ വാൻ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന ഡ്രൈവർ അടക്കം 22 തൊഴിലാളികളാണ് മിനിബസിൽ  ഉണ്ടായിരുന്നത് ഇവരിൽ എട്ട് പേർക്കാണ് പരിക്കേറ്റത്. .ഹൈവേ പോലിസും ചാത്തന്നൂർ പോലീസും സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു കൊല്ലത്ത് പോലീസിന്റെ ക്രയിൻ എത്തി വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം

Advertisement