ചിതറ.കടിച്ചു കീറാന്‍ തയ്യാറെടുത്ത റോട്ട് വീലര്‍, കയ്യില്‍ വടിവാള്‍. നാട്ടുകാരെയും പിന്നീട് പൊലീസിനെയും ഭീഷണിപ്പെടുത്താന്‍ യുവാവ് സ്വീകരിച്ച മാര്‍ഗമായിരുന്നു ഇത്. മാങ്കോട് ആണ് വടിവാളും വളർത്തുനായയുമായി യുവാവിന്റെ അക്രമം നടന്നത്. ചിതറ സ്വദേശി സജീവാണ് അക്രമം നടത്തിയത്
പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലായിരുന്നു സംഭവം. സുപ്രഭയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമി സ്വന്തം ഉടമസ്ഥതയിലാണെന്നായിരുന്നു സജീവിന്റെ അവകാശവാദം
സുപ്രഭ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ടാണ് വടിവാള്‍ വീശിയും വളർത്തുനായുമായി എത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അക്രമ സ്വഭാവത്തില്‍ പേരുകേട്ട ക്രൗര്യശാലിയായ വളര്‍ത്തുനായയാണ് റോട്ട് വീലര്‍. ഇതിനെ തുടലിലിട്ട് കൈയില്‍ വടിവാളുമായിട്ടാണ് യുവാവിന്റെ ഭീഷണി. പൊലീസ് എത്തിയപ്പോള്അവര്അടുക്കാതിരിക്കാനും സജീവ് ഇത് അടവെടുത്തു.
തുടർച്ചയായ അഞ്ചാം തവണയാണ് സജീവ് ഭീഷണിപ്പെടുത്തുന്നത് എന്ന് സ്ഥലവാസികള്‍ പറയുന്നു. പട്ടിയെ കെട്ടിയ ശേഷം ഒപ്പം വരാന്‍ പൊലീസ് നിര്‍ദ്ദേശിച്ചത് അനുസരിക്കാനെന്നമട്ടില് വീട്ടുവളപ്പില്‍ കയറിയ ഇയാളെ
പൊലീസിന് പിടികൂടാനായില്ല. സ്റ്റേഷനിലെത്താനുള്ള പൊലീസ് നിർദേശം പ്രതി അനുസരിച്ചില്ല
സ്വന്തം വീട്ടിലേക്ക് മടങ്ങിയ സജീവ് വീടിന്റെ ഗേറ്റ് പൂട്ടിയ ശേഷം നായ്ക്കളെ തുറന്നുവിട്ടു
വീടിനുള്ളിൽ കയറാനാകാതെ പൊലീസ് മടങ്ങി