സ്കൂൾ കെട്ടിടം പൊളിച്ചു നീക്കുന്നതിന് കരാർ എടുത്തയാൾ സാധന സാമഗ്രികൾ കടത്തിയതായി പരാതി

Advertisement

ചക്കുവള്ളി: പഴയ സ്കൂൾ കെട്ടിടം പൊളിച്ചു നീക്കുന്നതിന് കരാർ എടുത്തയാൾ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ കടത്തിയതായി പരാതി.പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയ കെട്ടിടം പണിയുന്നതിന് കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് പഴയ കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനിച്ചത്.26,5000 രൂപയ്ക്ക് ലേലം കൊണ്ട കരാറുകാരൻ 100 രൂപ മുദ്രപത്രത്തിൽ എഗ്രിമെൻ്റ് വെച്ച് മണ്ണും മണലും ഒഴികെയുള്ള സാധന സാമഗ്രികൾ പൊളിച്ചുനീക്കാൻ വ്യവസ്ഥ ചെയ്തു.എന്നാൽ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി കരാറുകാരനെ കൊണ്ട് എഗ്രിമെൻ്റ് വെപ്പിക്കാതെ ലക്ഷകണക്കിന് രൂപ വിലമതിപ്പുള്ള മണ്ണും മണലും കടത്തികൊണ്ടു പോകുകയായിരുന്നു
എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

പിടിഎയുടെ കാലാവധി അവസാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ അഞ്ചിന് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിന് യോഗം വിളിച്ചു ചേർത്തു വെങ്കിലും സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടപടിക്രമം പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല.ഈ സാഹചര്യത്തിൽ ഡിസംബർ 10ന് തെരഞ്ഞെടുപ്പ് നടത്തി വിജയികളായവർക്ക് അധികാരം കൈമാറാതെ ഭരണസാധീനം ഉപയോഗിച്ച് മുൻ പിടിഎ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്രേ.സ്കൂളിൽ നടന്നുവരുന്ന ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട അരി കടത്തും ഫണ്ട് തിരിമറിയും കുട്ടികൾക്ക് സർക്കാർ സൗജന്യമായി വിതരണം ചെയ്ത രണ്ട് ജോഡി യൂണിഫോം ഓരോന്ന് വീതം നൽകി ബാക്കിയുള്ളത് വിറ്റ സംഭവവും പുറത്ത് കൊണ്ട് വരുമെന്ന ഭീതിയും സ്കൂളിൽ നിർമ്മാണം നടക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ മണ്ണ് കടത്തുന്നതിനും വേണ്ടിയാണ് പുതിയ പിടിഎ ഭരണ സമിതിയെ അട്ടിമറിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

പുതിയ പിടിഎ യുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ ഉപരോധത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിണറുവിള നാസർ,രക്ഷകർതൃപ്രതിനിധി ബുഷറ, മുൻ മാതൃസമിതി പ്രസിഡൻ്റ് ഷംല എന്നിവർ പങ്കെടുത്തു കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം പ്രസിഡൻ്റ്
എച്ച്.അബ്ദുൽ ഖലീൽ,പെരുംങ്കുളം ലത്തീഫ്,വരിക്കോലിൽ ബഷീർ,
ചക്കുവള്ളി നസീർ,സജി വട്ടവിള,നാസർ മൂലത്തറ,സുനിനാ ലത്തീഫ്,ജിൻസി ഷിജു,സജീവ് രാജധാനി,ഷീനാ മോൾ,സുഫൈദി, റഷീദ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Advertisement