ആളൊഴിഞ്ഞ റെയിൽവേ ക്വാട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം,പ്രതി നാസുവിൻ്റെ മൊഴി കളവ്,സംഭവിച്ചത് ഇത്

Advertisement

കൊല്ലം. ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ബലാത്സംഗശ്രമത്തിനിടിയിൽ യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തൽ. പ്രതി നാസുവിൻ്റെ മൊഴി കളവെന്നും പോലീസ് .

ലൈംഗിക ബന്ധത്തിനിടയിൽ അപസ്മാരം ഉണ്ടായതാണ് യുവതിയുടെ മരണകാരണമെന്ന പ്രതി നാസുവിൻ്റെ മൊഴി പൂര്‍ണമായും തള്ളുന്നതാണ് പൊലീസ് കണ്ടെത്തൽ .
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,
കഴിഞ്ഞ മാസം 29 ന് കൊല്ലം ബീച്ചിൽ വച്ച് യുവതിയെ കണ്ട പ്രതി, തന്ത്രപരമായി ചെമ്മാൻമുക്കിലെ ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിലേക്ക് എത്തിച്ചു. തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇതിനിടയിൽ യുവതി മരണപ്പെട്ടു. തുടർന്ന് യുവതിയുടെ ശരീരത്തിൽ ബ്ലയ്ഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം പ്രതി ഒളിവിൽ പോയി. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നെന്നും പൊലീസ് പറയുന്നു.
പോക്സോ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാസു ലൈംഗിക വൈകൃതമുള്ള ആളാണെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകം, ബലാത്സംഗം, മോഷണം എന്നീ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.