കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ കൊലപാതകം,പ്രതി പലവട്ടം മൃതശരീരം സന്ദര്‍ശിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍, പത്തുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Advertisement

കൊല്ലം. കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ മൃതശരീരം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാസു(24)വിനെ കോടതി പൊലീസ് കസ്റ്റഡിയില്‍വിട്ടു. കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ്മജിസ്‌ട്രേറ്റ് കോടതിയാണ് പത്താം തീയതിവരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇയാള്‍ക്ക് അസുഖമുണ്ടെന്നും എല്ലാ ദിവസവും ഡോക്ടറെ കാണേണ്ടതുണ്ടെന്നും ശരീരത്ത് മുറിവുണ്ടെന്നും അടക്കം പ്രതിഭാഗം ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ മജിസ്ട്രേറ്റ് നിരാകരിച്ചു. മുറിവുണ്ടായത് എങ്ങനെ എന്നകാര്യം കണ്ടെത്തണമെന്നും രണ്ട് പോക്‌സോ കേസുകളില്‍ അടക്കം പ്രതിയായ നാസു യുവതിയുടെ മൃതദേഹം പല ദിവസങ്ങളായി പലവട്ടം സന്ദര്‍ശിച്ച് എന്തു ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തണമെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.