ശൂരനാട് വയ്യാങ്കരയിൽ ലോട്ടറി വില്പനയ്ക്കിടെ കാർ ഇടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു

Advertisement

ശൂരനാട്:ശൂരനാട് വയ്യാങ്കരയിൽ ലോട്ടറി വില്പനയ്ക്കിടെ കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.പുലിക്കുളം അറപ്പുരക്കൽ രാമൻകുട്ടി(70) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ലോട്ടറി വില്പനയ്ക്കിടെ രാമൻകുട്ടിയെ കാർ ഇടിച്ച് തെറിപ്പിച്ചത്.തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: വിജയലക്ഷ്മി. മകൻ: അഖിൽ.മരുമകൾ: രെന്യ.