നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ വേട്ട; പ്രതി അറസ്റ്റില്‍

Advertisement

1,27,410 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതി കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയില്‍

കരുനാഗപ്പള്ളി . ‘ടൗണിലും പരിസര പ്രദേശങ്ങലിലും ചെറുകിട കച്ചവടക്കാര്‍ക്കും മറ്റും വില്‍പ്പനക്കായി എത്തിച്ച നിരോധിത പുകയില ഉല്‍പ്പനങ്ങളുമായി യുവാവിനെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. തൊടിയൂര്‍, വേങ്ങറ, നമസി മന്‍സിലില്‍, തൗസിം(30) ആണ് പോലീസ് പിടിയിലായത്. ഇന്ന് വെളുപ്പിന് 2.30 മണിയോടെ കരുനാഗപ്പള്ളി മോഡല്‍ സ്കൂളിന് സമീപം കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികളിലായി കടത്തിക്കൊണ്ട് വന്ന 1,27,410 പാക്കറ്റ് വിവിധ ഇനം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടിയത്.

സവോള ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയും, ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടാനായത്. കുട്ടികള്‍ക്കും യൗവ്വനക്കാര്‍ക്കും മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും വില്‍പ്പന നടത്തി അമിത ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടിയ അളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങി ജില്ലയിലേക്ക് എത്തിക്കുന്നത്.

72600 പാക്കറ്റ് ഗണേശ്, 36750 പാക്കറ്റ് ഹാന്‍സ്, 9600 പാക്കറ്റ് ശംഭു, 8460 പാക്കറ്റ് കൂള്‍ എന്നീ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത്. വിപണിയില്‍ ഏകദേശം 1 കോടി രൂപയോളം വില വരുന്ന ഉല്‍പ്പന്നങ്ങള്‍ ആണ് പിടികൂടിയത്. കരുനാഗപ്പള്ളി എ.സി.പി. വി.എസ് പ്രദീപ്കുമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വി എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്.ഐ മാരായ സുജാതന്‍ പിള്ള, രാജേന്ദ്രന്‍, എസ്.സി.പി.ഓ അനില്‍, സി.പി.ഓ മാരായ രജീഷ്, ശ്രീജിത്ത്, സൗമ്യ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement