കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ശാസ്താംകോട്ട ബ്ലോക്ക് സാംസ്കാരിക വേദി സാംസ്കാരിക സദസ്സ് നടത്തി

Advertisement

ശാസ്താംകോട്ട . കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ശാസ്താംകോട്ട ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. ശാസ്താംകോട്ട ബിആര്‍സി യിൽ നടന്ന ചടങ്ങിൽ കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡൻ്റ് എ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് സെക്രട്ടറി . ബിനുൻവാഹിദ് ഉത്ഘാടനം നിർവ്വഹിച്ചു.

റിട്ട. അഡീഷണൽ പബ്ലിക് റിലേഷൻസ് ഡയറക്ടർ പിഎസ്. രാജശേഖരൻ ലഹരി- അന്ധവിശ്വാസ- അനാചാര പ്രചാരണങ്ങൾക്കെതിരെ എന്ന വിഷയം അവതരിപ്പിച്ചു. കെ കരുണാകരൻ പിള്ള, സികെ . മന്മഥൻ നായർ മൈനാഗപ്പള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗുരുകുലം ശശി, ശാസ്താംകോട്ട ഭാസ്, കുമാരൻ .കെ.ചവറ എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു. കെഎസ്എസ്പിയു ബ്ലോക്ക് ട്രഷറർ എന്‍.ദേവദാസൻ പിള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ പി. മാധവൻ പിള്ള സ്വാഗതവും ബ്ലോക്ക് സെക്രട്ടറി.ആര്‍.വിജയൻ പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി