ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി

Advertisement

കൊല്ലം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം നടത്തിവന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട ജില്ലാതല ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ  സമാപനം 10ന് രാവിലെ 10.30ന് എഴുകോണ്‍ ശ്രീനാരായണഗുരു സെന്‍ട്രല്‍ സ്‌കൂളില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍  ഉദ്ഘാടനം ചെയ്യും.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് ശിവപ്രസാദ് അധ്യക്ഷനാകുന്ന പരിപാടിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കും.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് ലഹരിവിരുദ്ധ ക്ലാസ്  നയിക്കും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ് ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടില്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. വിജയപ്രകാശ്,. സ്‌കൂള്‍ അധികൃതര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.