അനധികൃതമായി ലോറിയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

Advertisement

ശക്തികുളങ്ങര:  കാവനാട് ബൈപാസിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഗ്യാസ്കാരിയറിൽ നിന്ന് 93 ഗ്യാസ് സിലിണ്ടറുകൾ കസ്റ്റഡിയിൽ എടുത്തു.  തുടർന്ന് പരിസര പദേ ശങ്ങളിൽ നടത്തിയ പരിശോധനയിൽ കാവനാട് പൂവൻ പുഴ ജയകുമാറിന്റെ വീട്ടിൽ നിന്നു 15 സിലിണ്ടറുകളും പിടിച്ചെടുത്തു.  ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലെ ആ ഫീസറുടെ നിർദ്ദേശാനുസരണം കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ ജി.എസ് ഗോപകുമാർ നടത്തിയ പരിശോധനയിലാണ്  സിലിണ്ടറുകൾ കണ്ടെത്തിയത്.  എക്സ്പ്ലോസിവ് ലൈസൻസുള്ള ഗോഡൗണുകളിൽ  സൂക്ഷിച്ച് വിതരണം ചെയ്യേണ്ട ഗ്യാസ് സിലിണ്ടറുകളാണ് ബൈപാസിൽ കവാനാട് പാലത്തിന് സമീപം റോഡ്  വശത്ത് പ്രവർത്തനരഹിതമായ ലോറിയിൽ സൂക്ഷിച്ച്   ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയാണ് പതിവ്. ദിവസങ്ങളോളം  യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ്  തുറസായ സ്ഥലത്ത്   നൂറുകണക്കിന് സിലണ്ടറുകൾ     സൂക്ഷിച്ചിരിക്കുന്നത്.   ജയകുമാറിൻ്റെ വീട്ടിലെ തകര ഷെഡിൽ നിന്നാണ് ഗ്യാസ് സിലണ്ടർ പിടിച്ചെടുത്തത്.   100 കിലോ ഗ്യാസിന് മുകളിൽ സൂക്ഷിക്കാൻ എക്സ്പ്ലോസീവ് ലൈസൻസ് വേണമെന്നിരിക്കെ ഇതൊനും പാലിക്കാതെ ജനവാസ മേഖലയിൽ  ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത്  വൻ സുരക്ഷാ  വീഴ്ച്ചയാണ് .

 റേഷനിംഗ് ഇൻസ്പക്ടർമാരായ ബിനി, ഉല്ലാസ് പ്രസാദ്, രാജി, സിന്‌ധു എന്നിവർ പങ്കെടുത്തു. ഇത്  സംബന്ധിചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ ജി. എസ്. ഗോപകുമാർ പറഞ്ഞു.

Advertisement