ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ മൺറോതുരുത്ത് സ്വദേശിനിയെ കത്രിക കൊണ്ടു കുത്തി പരിക്കേൽപ്പിച്ചു; ഇവർക്കൊപ്പം മുമ്പ് താമസിച്ചിരുന്ന മധ്യവയസ്ക്കൻ അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട : റെയിൽവേ സ്റ്റേഷനിൽ യുവതി ട്രെയിൻ ഇറങ്ങുന്നത് കാത്തുനിന്ന് കത്രിക കൊണ്ട് കുത്തി പരിക്കേല്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ.

കൊല്ലം ചാത്തിനാകുളം സ്വദേശി സജീവൻ (54) ആണ് അറസ്റ്റിലായത്.ആക്രമണത്തിൽ
ഗുരുതരമായി പരിക്കേറ്റ മൺറോതുരുത്ത് കിടപ്പറം സ്വദേശി ബീന (42) യെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവം.

കൊല്ലത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന ബീന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ നേരത്ത് സജീവൻ കാത്തു നിന്ന് കത്രിക ഉപയോഗിച്ച് തലയ്ക്കും പുറത്തും കുത്തുകയായിരുന്നു.സജീവൻ ബീനക്ക് ഒപ്പം പത്തുവർഷം കിഴക്കേകല്ലട മുട്ടത്ത് ഒരുമിച്ചു താമസിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.