കരുനാഗപ്പള്ളി:
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ കുലശേഖരപുരം പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനു എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചത്.2350ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ഡോക്ടമാർക്ക് പരിശോധക്കായി 3മുറികളും, മരുന്ന് സൂക്ഷിക്കുന്നതിനും, വിതരണത്തിനും പ്രത്യേക മുറികൾ,രോഗികൾക്കായുള്ള വെയിറ്റിംഗ് ഹാൾ, ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്നു.കൊല്ലം പൊതുമരാമത്തു കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കാണു നിർവഹണ ചുമതല. പ്രതിദിനം 250ൽ പരം രോഗികൾ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണിത്.1953ലാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ഏകദേശം അറുപതു വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ പി എഛ് സി പ്രവർത്തിച്ചുവരുന്നത് പൊതുജനങളുടെയും കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെയും നിരന്തര ആവശ്യ പ്രകാരമാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ തുക അനുവദിച്ചത്.ഉടൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു.