അഞ്ചാലുംമൂട്ടില്‍ തല്ലിയാല്‍ പൊലീസ് സാന്നിധ്യത്തില്‍ തിരിച്ചുതല്ലി പ്രശ്നം തീര്‍ക്കാം

Advertisement

കൊല്ലം. തല്ലിന് തിരിച്ച് തല്ലിച്ച് കേസ് തീര്‍ത്തുവിടുന്ന അപൂര്‍വ തര്‍ക്ക പരിഹാര ശൈലിയുമായി അഞ്ചാലുംമൂട് പോലീസ്

തല്ലുകൊണ്ട യുവാവിനെ കൊണ്ട് തിരിച്ച് തല്ലിച്ചുവെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കറിനെതിരെയാണ് തല്ലുകൊണ്ടയാളുടെ പരാതി.

പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴായിരുന്നു എസ് ഐ യുടെ വിചിത്ര നടപടി. തൃക്കരുവ സ്വദേശി സെബാസ്റ്റ്യനാണ് മർദ്ദനം ഏറ്റത്. എസ് ഐ ജയശങ്കറിന് എതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കയാണ് മർദ്ദനമേറ്റ 19 വയസ്സുകാരനായ അഷ്ടമുടി മണലിക്കട സ്വദേശി സെബാസ്റ്റ്യൻ.


പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചത് പ്രകാരമെത്തിയ സെബാസ്റ്റ്യനെ പരാതിക്കാരനെ കൊണ്ട് തല്ലിച്ചതായി ആരോപണം.അഞ്ചാലുംമൂട് എസ്ഐ ജയശങ്കറിൻ്റെ നിർദ്ദേശാനുസരണം പരാതിക്കാരനായ പ്രാക്കുളം സ്വദേശിയെ കൊണ്ട് നിർബന്ധപൂർവ്വം തല്ലിച്ചതായി ആണ് ആരോപണം.

അടുത്തിടെ വയോധികനോട് കയർത്തു സംസാരിച്ച സംഭവത്തിൽ എ.സി.പി താക്കീത് ചെയ്ത ഉദ്യോഗസ്ഥനാണ് ജയശങ്കർ.