കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിച്ചാൽ മതിയെന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരി ക്കുന്നത്, മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

കരുനാഗപ്പള്ളി. കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖല കൾ ഉൾപ്പെടെ വിവിധ വികസന പ്രവർത്തനങ്ങളിലേക്കു നിക്ഷേപം എത്തുകയും അതിലൂടെ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്ത കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിച്ചാൽ മതിയെന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരി ക്കുന്നതെന്നും മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.

ബോയ്സ് ഹയർ സെക്കൻഡ്റി സ്കൂളിൽ നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപ

നം നിർവഹിക്കുകയായിരുന്നു. കിഫ്ബിക്ക് കടമെടുക്കുന്നതിനു ള്ള അനുവാദം പിൻവലിച്ച് അതു കുടി സംസ്ഥാനത്തിന്റെ കട ത്തിൽ ഉൾപ്പെടുത്തി പ്രവർത്തനം തടസ്സപ്പെടുത്തുവാനാണ് ശ്രമമെ ന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.

സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.

എ.എം.ആരിഫ് എംപി, ആർ. രാമചന്ദ്രൻ, നഗരസഭാധ്യക്ഷൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവി ന്ദ്രൻ, സൂസൻ കോടി, കെ.സി.രാജൻ. എ.സുനിമോൾ, ഡോ.പി. മീന, എം.ശോഭന. ടി.രാധാമണി, ഐ.ഷിഹാബ്, പി.കെ.ബാലച ന്ദ്രൻ, പി.ആർ.വസന്തൻ, പി.കെ. ജയപ്രകാശ്, എൻ.അജയകുമാർ, എം.അൻസാർ, ഡിഇഒ ജെ.തങ്കമ ണി, എഇഒ ശ്രീജ ഗോപിനാഥ്, അനിൽ ആർ.പാലവിള, മണ്ണേൽ നജീം, കെ.വിപിൻ, വീണാറാണി, പി.രശ്മിദേവി, കെ.എൽ.അമ്പിളി, കുമാരി അഞ്ജലി സുകുമാരൻ, വി.ആർ.വിദ്യ, സ്കൂൾ മാനേജർ വി.രാജൻപിള്ള, മാനേജിങ് കമ്മി റ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ എന്നിവർ പ്രസംഗിച്ചു.