ശാസ്താംകോട്ട : അബ്ബ്കാരി കേസ്സുകൾ ഉൾപ്പെടെ
നിരവധി കേസ്സുകളിലെ പ്രതിയായ വീട്ടമ്മയ്ക്കെതിരെയും യുവാവിനെതിരെയും ഗുണ്ടാ ആക്ട് പ്രകാരം പോലീസ് നടപടി സ്വീകരിച്ചു.ശൂരനാട് വടക്ക് ഇടപ്പനയം മുറിയിൽ പാറക്കടവ് അമ്മു നിവാസിൽ ബിന്ദു ജനാർദ്ദനൻ(45),ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് മുറിയിൽ കാലതിവിള വീട്ടിൽ സവാദ് (22) എന്നിവർക്കെതിരെയാണ് നടപടി.സവാദിനെ 6 മാസ കാലയളവിലേക്ക് ജില്ലയിൽ നിന്നും നാട് കടത്തുന്നതിനും ബിന്ദുവിനെ 6 മാസ കാലയളവിലേക്ക് സഞ്ചാര വിവരങ്ങൾ പോലീസിന്നെ അറിയിക്കേണ്ടതും ഓരോ ആഴ്ചയിലെയും വിവരങ്ങൾ വെള്ളിയാഴ്ചകളിൽ റൂറൽ വനിതാസെൽ ഇൻസ്‌പെക്ടറുടെ മുൻപാകെ ഹാജരായി സമർപ്പിക്കേണ്ടതുമാണ്.സവാദ് ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസ് ഉൾപ്പെടെ 4 കേസുകളിലും ബിന്ദു ജനാർദനൻ 4 അബ്കാരി കേസുകളിലും റെയ്ഡിനെത്തിയ എക്സൈസ്
സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണ്.
നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രഞ്ജിത് എന്നയാളെ ചാരുംമൂട്ടിൽ വച്ച് ആണി തറച്ച തെങ്ങിൻ പട്ടിക കൊണ്ട് ഗുരുതരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ശൂരനാട് തെക്ക് സ്വദേശി അൻവറിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലും ചക്കുവള്ളി പെട്രോൾ പമ്പിന് മുൻവശം വച്ച് ഷംനാദ് എന്നയാളെ ദേഹോപദ്രവം ഏല്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്സിലും പോരുവഴി കമ്പലടിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയ കേസിലും സവാദ് പ്രതിയാണ്.ബിന്ദു ജനാർദനനെ 3 തവണ വിദേശ മദ്യവും 10 ലിറ്റർ ചാരായവുമായി എക്സൈസ് പിടികൂടുകയുണ്ടായി.
കഴിഞ്ഞ ആഗസ്റ്റ് ഒൻപതിന് ഇവരുടെ വീട്ടിൽ നിന്നും ചാരായം പിടികൂടുന്നതിനിടയിൽ പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലുും ബിന്ദു പ്രതിയാണ്.