ശൂരനാട്.ആനയടി നരസിംഹക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി നല്കുന്ന നരസിംഹ ജ്യോതി അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സിനിമാ താരം ഉണ്ണി മുകുന്ദന് ഇന്ന് എത്താനാകില്ല. ഇന്ന് വൈകിട്ട് എത്തുമെന്നാണ് അറിയിച്ചതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട അവിചാരിത പരിപാടിമൂലം ഉണ്ണി മുകുന്ദന് എത്താനാകില്ലെന്ന് അറിയിച്ചതായി ഭരണ സമിതി പ്രസിഡന്റ് ഡോ . ചന്ദ്രകുമാര്‍ അറിയിച്ചു. പകരം 16ന് വൈകിട്ട് നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം എത്തും. താരത്തിന് കൊടിക്കുന്നില്‍ സുരേഷ് എംപി അവാര്‍ഡ് സമര്‍പ്പിക്കും.
ഇന്ന് വൈകിട്ട് നടക്കുന്ന സമ്മേളനം മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി മുല്ലക്കര രത്നാകരന് മുഖ്യപ്രഭാഷണം നടത്തും. രാത്രി 7.45ന് നൃത്തകലാഞ്ജലി, 9.30ന് നാടകം.