പുനലൂർ- മൂവാറ്റുപുഴ റോഡ് ഓടയില്ല, വെള്ളക്കെട്ട്

Advertisement

പുനലൂർ: പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ആക്ഷേപം. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാണെങ്കിലും ഓടയില്ലെങ്കിൽ റോഡ് തകരാനും വെള്ളക്കെട്ടുണ്ടാകാനും കാരണമാകും.

പിറവന്തൂർ പൂവണ്ണും മൂട് ഭാഗത്താണ് അശാസ്ത്രീയ നിർമ്മാണം നടക്കുന്നത്. അപാകത ചൂണ്ടികാട്ടി കെ. ബി.ഗണേശ് കുമാർ നിയമ സഭയിൽ പ്രശ്നം ഉന്നയിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരിട്ട് സ്ഥലം സന്ദർശിക്കാമെന്ന് സമ്മതിച്ചതുമാണ്.അലിമുക്കിനും പൂവണ്ണുമൂട് കാർഷിക വിപണിക്കും മസ്ജിദിനും മദ്ധ്യേ മൂന്നു കലുങ്കുകൾ രണ്ട് തവണ പൊളിച്ച് നിർമ്മിച്ചു. അവിടെ ചെറിയ മഴ പെയ്താൽ പോലും ഗതാഗതം തടസപ്പെടുന്ന രീതിയിൽവെള്ളക്കെട്ടും ചെളിയും രൂക്ഷമാണ്.ഓട നിർമ്മിച്ചിട്ടില്ല !

മഴവെള്ള പാച്ചിൽ രൂക്ഷമായ പൂവണ്ണുംമൂട് മസ്ജിദ് മുതൽ എസ്.എൻ.ഡി.പി യോഗം 462-ാം നമ്പർ ശാഖാ മന്ദിരം വരെയുള്ള ഭാഗത്ത് ഇതുവരെയും ഓട നിർമ്മാണത്തിനുള്ള ഒരു ലക്ഷണവും കാണുന്നില്ല.. പിറവന്തൂർ കളത്താരടി ജംഗ്ഷൻ, കടയ്ക്കാമൺ തുടങ്ങിയ സ്ഥലങ്ങളിൽ രണ്ടു വശത്തും മാസങ്ങൾക്ക് മുമ്പ് തന്നെ ഓട നിർമ്മിച്ചിട്ടുമുണ്ട്. മഴക്കാലമായാൽ പൂവണ്ണുംമൂട് ജംഗ്ഷനിലൂടെ ഊറ്റു വെള്ള പ്രവാഹമാണ്. കൂടാതെ സാമാന്തരമായി പോകുന്ന കനാൽ വെള്ളവും ജംഗ്ഷനിലൂടെ ഒഴുകും. ഈ പ്രധാന പാതയിൽ പുനലൂർ മുതൽ കോന്നി വരെ ഓട ആവശ്യമായ സ്ഥലത്ത് നിർമ്മിക്കാതെയും വേണ്ടാത്ത സ്ഥലത്ത് നിർമ്മിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം

Advertisement