മകരവിളക്ക് പ്രമാണിച്ച് കൊല്ലം റൂറൽ ജില്ലയിൽ ഗതാഗത നിയന്ത്രണം

Advertisement

കൊട്ടാരക്കര. ഇന്ന് മകരവിളക്ക് കഴിഞ്ഞുള്ള ശബരിമല തീർത്ഥാടകരുടെ മടക്ക യാത്ര പ്രമാണിച്ച് കൊല്ലം റൂറൽ ജില്ലയിൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തി. ഭാരം കയറ്റിവരുന്ന വലിയ വാഹനങ്ങൾ ഇന്ന് എം സി റോഡ് വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ടതാണ്. തമിഴ്നാട്ടിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ഭാരം കയറ്റിയ വലിയ വാഹനങ്ങൾ തെന്മല, കുളത്തൂപ്പുഴ, അച്ചൻകോവിൽ വഴി മറ്റു ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്. വലിയ വാഹനങ്ങൾക്ക് ഇന്ന് എം സി റോഡ്, കൊല്ലം – തിരുമംഗലം എൻഎച്ച് എന്നിവിടങ്ങളിൽ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല. അമിതവേഗം, മദ്യപിച്ചുള്ള വാഹന യാത്ര, മറ്റു ഗതാഗത നിയമലംഘനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനായി നാളെ കൊല്ലം റൂറൽ ജില്ലയിൽ ശക്തമായ പോലീസ് പരിശോധന ഉണ്ടായിരിക്കുന്നതാണ്.
ഇന്ന് നടക്കുന്ന ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കൊട്ടാരക്കര MC റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 05.30 മണി മുതൽ റോഡിൽ കൊട്ടാരക്കര ഭാഗത്ത് നിന്നും നിലമേൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ആയൂർ പാലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മഞ്ഞപ്പാറ, നിലമേൽ, വയ്യാനം, ചുണ്ട, കടയ്ക്കൽ, വഴി പോകേണ്ടതാണ്. എംസി റോഡിൽ തിരുവനന്തപുരം ഭാഗത്ത് നിന്നും ആയുർ കൊട്ടാരക്കര ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മേടയിൽ, പാട്ടം മുല്ലോണം ഗണപതി നട അർക്കന്നൂർ മണിയൻ മുക്ക് ആയുർ വഴി പോകേണ്ടതാണ്. തിരുവനന്തപുരം ഭാഗത്ത് നിന്നും കുഞ്ഞയ്യപ്പ ക്ഷേത്രത്തിലേയ്ക്ക് വരുന്ന വാഹനങ്ങൾ മേടയിൽ യുപി സ്കൂൾ ഗ്രൗണ്ടിലും ചടയമംഗലം പഞ്ചായത്ത് സ്റ്റേഡിയത്തിലുമായി പാർക്ക് ചെയ്യേണ്ടതാണ്. പൂങ്കോട് ജെംസ് സ്കൂൾ ജംഗ്ഷൻ മുതൽ കുഞ്ഞയ്യപ്പ ക്ഷേത്രം വരെ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പണയിൽ വഴി പൂങ്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ GMS സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. എംസി റോഡ് വഴി വരുന്ന ചരക്ക് വാഹനങ്ങൾ വൈകുന്നേരം 05 മണി മുതൽ ഘോഷ യാത്ര സമാപിക്കുന്നത് വരെ റോഡ് സൈഡിൽ പാർക്ക് ചെയ്യേണ്ടതാണ്. ഇന്ന് ഉച്ചയ്ക്ക് 2മണി മുതൽ ചടയമംഗലം സൊസൈറ്റി ജംഗ്ഷൻ മുതൽ ചടയമംഗലം കെഎസ്എഫ്ഇ ജംഗ്ഷൻ വരെ MC റോഡിൽ വാഹന പാർക്കിംഗ് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. ആലുംമൂട് (മാടൻ നട ജംഗ്ഷൻ മുതൽ ക്ഷേത്രത്തിലേയ്ക്കുള്ള റോഡിലും ചടയമംഗലം ജംഗ്ഷൻ വരേയും വാഹന പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. ശബരിമല തീർത്ഥാടകരുടെ മടക്ക് യാത്ര പ്രമാണിച്ച് ​തിരക്കുണ്ടാകാൻ സാധ്യതയുള്ള കൊല്ലം റൂറൽ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ശക്തമായ ​പോലീസ് ബന്തബസും ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി സുനിൽ എം.എൽ ഐ.പി.എസ്സ് അറിയിച്ചു.

Advertisement