ചാത്തന്നൂർ : ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു ഭാര്യ മരിച്ചു. ഭർത്താവിനും മക്കൾക്കും പരിക്കേറ്റു.നെയ്യാറ്റിൻകര കാരോട് തട്ടിൻവിള വീട്ടിൽ
ജയലക്ഷ്മി (53)ആണ് മരിച്ചത് ഭർത്താവ് അംബുജാഷൻ(57), മക്കളായ പ്രഥമ(22), പ്രതീക്ഷ(17) എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം – തിരുവനന്തപുരം ദേശീയപാതയിൽ പാരിപ്പള്ളി മൂക്കടയിൽ ഇന്നലെ പുലർച്ചെ 4.30നാണ് അപകടം ഉണ്ടായത് തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പാരിപ്പള്ളി മുക്കടയിലെ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടൻ തന്നെ ഹൈവേപോലിസ് സ്ഥലതെത്തി പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജയലക്ഷ്മി മരിച്ചിരുന്നു. മകൾ പ്രഥമയെ പി എസ് സി പരീക്ഷ എഴുതിയ്ക്കുന്നതിനായി എറണാകുളത്തേക്ക് പോകുകയായിരുന്നു ഇവർ പാരിപ്പള്ളി പോലിസ് കേസെടുത്ത് മേൽനടപടികൾക്ക് ശേഷം പോസ്റ്റ് മാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.