നടന്‍ ഉണ്ണി മുകുന്ദന് നരസിംഹജ്യോതി പുരസ്കാരം ആനയടിയില്‍ ഇന്ന് സമര്‍പ്പിക്കും

Advertisement

ആനയടി പഴയിടം നരസിംഹ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും നരസിംഹ ജ്യോതി പുരസ്കാര ദാനവും ഇന്ന് വൈകിട്ട് 4.30നു നടക്കും. നടൻ ഉണ്ണി മുകുന്ദനു കൊടിക്കുന്നിൽ സുരേഷ് എംപി പുരസ്കാരം സമ്മാനിക്കും.

മൂന്നാം ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ പുതിയിടം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി

ഘോഷയാത്ര വർണാഭമായി. നരസിംഹ പ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റി. ഗോപുരനടയിൽ തിരുവാതിരയും നടത്തി.

എഴുപതിൽ പരം ഗജവീരന്മാർ അണിനിരക്കുന്ന ചരിത്ര പ്രസിദ്ധമായ ഗജമേളയോടെ ഉത്സവം 22നു സമാപിക്കും. ഇന്ന് രാവിലെ 7.30നു ശ്രീഭൂതബലി, 8നു ഭാഗവതപാരായണം, വൈകിട്ട് 5.30നു ചാക്യാർക്കൂത്ത്, 7.30നു ശ്രീഭൂത ബലി, 7.45നു നൃത്തസന്ധ്യ, 9.30 നു നാടൻപാട്ട് എന്നിവ നടക്കും. 21നു രാവിലെ 8.30നു നേർച്ച് സമാപിക്കും.

ആന എഴുന്നള്ളത്ത്, 11.30നു ആനയൂട്ട്, രാത്രി 11നു പള്ളിവേട്ട, 22നു വൈകിട്ട് 3നു ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച ഉത്സവവും, 5നു ഗജമേള, 5.30നു കിഴക്കൂട്ട് അനിയൻ മാരാരും സം ഘവും നയിക്കുന്ന പാണ്ടിമേളം, 7.30നു കൊടിയിറക്ക്, 7.45നു ആറാട്ട് എഴുന്നള്ളത്ത്, 8നു നാഗ സ്വരക്കച്ചേരി, 9.45നു ആറാട്ട് വര വ്, തുടർന്നു സേവ, 10നു ഗുരു വായൂർ ജയപ്രകാശ് നയിക്കുന്ന പഞ്ചാരിമേളം, 1നു സ്റ്റേജ് സി നിമ എന്നിവയോടെ ഉത്സവം

Advertisement