ചുറ്റമ്പലവും, ചുവർ ചിത്രസമർപ്പണവും

Advertisement

കരുനാഗപ്പള്ളി:

കരുനാഗപ്പള്ളി  പുലിയൂർവഞ്ചി വടക്ക് കോമാളത്ത് കളരി മഹാവിഷ്ണുക്ഷേത്രത്തിൽ ചുറ്റമ്പല സമർപ്പണവും ചുവർചിത്ര സമർപ്പണവും ബുധനാഴ്ച നടക്കും.

രാവിലെ 11-ന് തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ചുറ്റമ്പല സമർപ്പണം നിർവഹിക്കും.  മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ് മുഖ്യാതിഥിയാകും.  തുടർന്ന് ശിൽപ്പികളെ ആദരിക്കും. 12.30-ന് സമൂഹസദ്യ.  തുടർന്ന് ജനുവരി 31 വരെയുള്ള ദിവസങ്ങളിൽ പുനപ്രതിഷ്ഠ, സഹസ്രകലശം, പരിവാര പ്രതിഷ്ഠ, ധ്വജപ്രതിഷ്ഠ ചടങ്ങുകളും നടക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.  26-ന് രാവിലെ 10.45-നും 11.20-നും മദ്ധ്യേയാണ് പ്രതിഷ്ഠാ ചടങ്ങുകൾ.    31-ന് രാവിലെ മുതൽ ധ്വജപ്രതിഷ്ഠാ ചടങ്ങുകളും നടക്കും.  

ഫെബ്രുവരി ഒന്നു മുതൽ 10 വരെ അത്ത ഉത്സവവും ഒന്നു മുതൽ ഏഴുവരെ സപ്താഹയജ്ഞവും നടക്കും.  ഫെബ്രുവരി ഏഴിന് രാത്രി എട്ടിന് സംഗീത സദസും വയലിൻ ഫ്യൂഷനും.    എട്ടിന് രാത്രി എട്ടിന് ഡാൻസ് ഷോ.  ഒൻപതിന് രാത്രി എട്ടിന് കഥകളി.  10-ന് വൈകിട്ട് 6.30-ന് ആറാട്ട് ഘോഷയാത്ര.  10.30-ന് നൃത്തനാടകം.  സപ്താഹയജ്ഞത്തിന്റെ ഭാഗമായി ദിവസവും രാവിലെ ഏഴിന് ഭാഗവത പാരായണം, 12-ന് ഭാഗവതപുരാണ സമീക്ഷ, ഒന്നിന് പ്രസാദമൂട്ട്, ഏഴിന് ഭജന, 7.30-ന് ഭാഗവതപുരാണ സമീക്ഷ എന്നിവ ഉണ്ടാകൂമെന്നും ഭരണസമിതി പ്രസിഡന്റ് എ. തുളസീധരൻപിള്ള, സെക്രട്ടറി ആർ. തുളസീധരൻപിള്ള, കമ്മിറ്റി അംഗം പി.വി. മോഹൻകുമാർ എന്നിവർ അറിയിച്ചു.

Advertisement