പിടികിട്ടാപ്പുള്ളിയെ വലയിലാക്കി പാരിപ്പള്ളി പോലിസ്

Advertisement

ചാത്തന്നൂർ : പിടികിട്ടാപ്പുള്ളിയെ വലയിലാക്കി പാരിപ്പള്ളി പോലിസ്.

 24 വർഷത്തോളമായി പോലീസിനെ കബളിപ്പിച്ച് ഒളിവിൽ ആയിരുന്ന മോഷ്ടാവിനെയാണ് പാരിപ്പള്ളി പോലീസ്  ഇന്നലെ പിടികൂടിയത്.

 നാവായിക്കുളം, പറകുന്ന് സ്വദേശിയായ ഷാനവാസ് ആണ് 1999 ൽ നാഷണൽ ഹൈവേയിൽ നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ട് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്.

 കഴിഞ്ഞ 24 വർഷത്തോളമായി ഇയാൾ ഒളിവിൽ ആയിരുന്നു.

ചാത്തന്നൂർ എ സി പി, ബി ഗോപകുമാറിന് ലഭ്യമായ രഹസ്യ വിവരത്തെ തുടർന്ന് പരവൂർ ഐ എസ് എച്ച് ഓ  നിസാറിന്റെ നിർദ്ദേശപ്രകാരമാണ് പാരിപ്പള്ളി എസ് എച്ച്  ഒ , സുരേഷ് കുമാർ എസ് ഐ സാബു ലാൽ, സി പി ഒ,നവീദ് എന്നിവർ ചേർന്ന് മോഷ്ടാവായ ഷാനവാസിനെ തന്ത്രപൂർവ്വം പിടികൂടിയത്