കൊല്ലം: ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്പ്പെട്ട്യുവാവിന്റെ ഇരു കാലുകളും അറ്റു. അഞ്ചാലുംമൂട് ഞാറയക്കല്‍ ബിനുഭവനില്‍ വിനോദ്കുമാറാ(28)ണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകിട്ട് 4.50ഓടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന വിനോദ് ട്രെയില്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടു നീങ്ങുന്നതിനിടെ പ്ലാറ്റ് ഫോമില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ വീഴുകയായിരുന്നു. പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരും റെയില്‍വേ പൊലിസും ആര്.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാളെ പുറത്തെടുത്തത്. കാലുകള്‍ അറ്റനിലയിലാണ് ഇയാളെ പുറത്തെടുത്ത. ഉടന്‍ തന്നെ ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെതുടര്‍ന്ന് പത്ത് മിനിറ്റിന് ശേഷമാണ് ട്രെയിന്‍ കൊല്ലത്ത് നിന്ന് പുറപ്പെട്ടത്.