കൊല്ലം: ആറ് വയസുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസില്‍ മുത്തച്ഛനെ വെറുതെ വിട്ടു. മയ്യനാട് സ്വദേശിയായ 63കാരനെയാണ് കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
2018ലും 16ലും പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ പ്രതി ബംഗളൂരുവിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പേരിലുള്ള വസ്തു തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ വൈരാഗ്യത്തില്‍ കൊച്ചുമകളെ കരുവാക്കിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
നിരവധി സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയെങ്കിലും മതിയായ തെളിവുകളില്ലെന്ന നിരീക്ഷണത്തിലാണ് പ്രതിയെ വെറുവിട്ടത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ആനന്ദ് ബ്രഹ്‌മാനന്ദ്, മനു ശ്രീകുമാര്‍, വി.ഐ.രാഹുല്‍, ആര്‍.കൃഷ്ണ, രഞ്ചന.എസ്.കുമാര്‍, ജി.അജിത്ത് എന്നിവര്‍ ഹാജരായി.