കൊല്ലം. മീയണ്ണൂരിൽ പാറകയറ്റിയ ടോറസ് ലോറി കാറിന്റെ മുകളിലേക്ക് മറിഞ്ഞു.കാർ നെടുമൺകാവിൽ നിന്ന് വരുമ്പോൾ ക്രോസ് റോഡില്‍ അശ്രദ്ധമായി കടന്നുവന്ന കാര്‍ രക്ഷിക്കാന്‍ വെട്ടിച്ച് നിയന്ത്രണം വിട്ട പാറ ലോറി കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.
കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പാറയും കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി, ഇടറോഡിൽ നിന്നുവന്ന കാറിൽ ഇടിച്ചു മുകളിലേക്കു മറിയുകയായിരുന്നു. അസീസിയ മെഡിക്കൽ കോളേജിൽ ചികിത്സക്ക് വന്ന തേവലക്കര സ്വദേശികളായ തോമസ്, ഭാര്യ മോളി തോമസ് എന്നിവർ സഞ്ചരിച്ചിരുന്നകാറിനു മുകളിലേക്കാണ് ടിപ്പർ മറിഞ്ഞത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറ് പൂർണമായും തകർന്ന നിലയിലാണ്. കാറിൽ വന്നവർ എതിരെ വന്ന ടിപ്പർ ലോറി നോക്കാതെ ഓടിച്ചു വന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കുണ്ടറയിൽ നിന്നും ഫയർഫോഴ്സും, കണ്ണനല്ലൂരിൽ നിന്നും പോലീസും എത്തി അപകടസ്ഥലത്ത് അടിയന്തര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഞെട്ടിക്കുന്ന അപകടത്തിന്‍റെ ഗൗരവം നാടറിഞ്ഞത്. ക്രെയിനും ജെസിബിയും ഉപയോഗിച്ച് ലോറി ഉയര്‍ത്തി മാറ്റി. ഏറെനേരം ഗതാഗതതടസമുണ്ടായി..