കല്ലട കൺവൻഷൻ ഇന്ന് തുടങ്ങും

Advertisement

കുന്നത്തൂർ: പടിഞ്ഞാറെ കല്ലട മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കല്ലട കൺവൻഷൻ ഇന്ന് മുതൽ 22വരെ പഴയ ബസ് സ്റ്റാന്റിൽ നടക്കും. വൈകിട്ട് 6ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാദ്ധ്യക്ഷൻ എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യും. റവ.വി.റ്റി യേശുദാസൻ അധ്യക്ഷത വഹിക്കും. റവ.ഫാ.ജേക്കബ്ബ് മഞ്ഞളി മുഖ്യ പ്രസംഗം നടത്തും.
19 ന് രാവിലെ മെഡിക്കൽ നേത്രപരിശോധനാ ക്യാമ്പുകൾ.വൈകിട്ട് 6ന് സഖറിയാസ് മാർ അന്തോണി
യോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും റവ.ഫാ.ജോൺ.റ്റി.വർഗ്ഗീസ് കുളക്കട മുഖ്യ സന്ദേശവും നൽകും.
20ന് വൈകിട്ട് 6 ന് റവ.ഡോ.പി.പി.തോമസ് പ്രസംഗക്കും.
21 ന് രാവിലെ 10 ന് ക്വിസ് മത്സരം, പകൽ 2 ന് സംഗീത വിരുന്നും നവതിയാഘോഷവും.
റവ.ഫിലിപ്പ് മാത്യു, അഡ്വ.ജെറി.റ്റി.
യേശുദാസൻ എന്നിവർ നേതൃത്വം നൽകും.ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും.സമാപന ദിവസമായ 22 ന് രാവിലെ 8 ന് റവ.റ്റി.കെ മാത്യു, റവ.കുഞ്ഞു കോശി എന്നിവരുടെ നേതൃത്വത്തിൽ വി.കൂർബ്ബാന. 10 ന് സാജൂ അയിരൂർ സമാപന സന്ദേശംനൽകും.