കൊല്ലം. ജില്ലയില്‍ തുടർച്ചയായ രണ്ടാം ദിവസവും എൻ.ഐ.എ പരിശോധന. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകനായിരുന്ന ചാത്തിനാംകുളം സ്വദേശി നിസാറുദ്ദീൻ്റെ വീട്ടിലായിരുന്നു പരിശോധന. ചാത്തിനാംകുളത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു.
കിളികൊല്ലൂർ പൊലീസിൻ്റെ സഹായത്തോടെ പുലർച്ചെ മൂന്നരക്ക് ആരംഭിച്ച പരിശോധന നാല് മണിക്കൂർ നീണ്ടുനിന്നു. പരിശോധന നടക്കുന്ന സമയത്ത് നിസാറുദ്ദീൻ വീട്ടിൽ ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം ചവറയിലും എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. ഇന്നലെ നടന്ന പരിശോധനയിൽ ചവറ സ്വദേശിയായ മുഹമ്മദ് സാദിഖിനെ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയുടെ വിശദ വിവരം പുറത്തുവന്നിട്ടില്ല.