കോൺഗ്രസ് പൗര വിചാരണ ജാഥ സമാപിച്ചു

Advertisement


ശാസ്താംകോട്ട: ബി.ജെ.പി ഭരണത്തിൽ തകർന്നരാജ്യത്തിന്റെ ബഹുസ്വരത വീണ്ടെടുക്കുവാൻ കോൺഗ്രസ്സിന് മാത്രമേ കഴിയുകയുള്ളുവെന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് നേതൃത്വം നൽകിയ പൗര വിചാരണ ജാഥയുടെ സമാപന സമ്മേളനം വടക്കൻ മൈനാഗപ്പ ള്ളി സോമ വിലാസം ചന്തയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.വി.ശശികുമാരൻ നായർ , വൈ. ഷാജഹാൻ, സുധീർ ജേക്കബ് , പി.എം. സെയ്‌ദ് , എസ്. രഘു കുമാർ ,രവി മൈനാഗപള്ളി, ദിനേശ് ബാബു, വൈ. നജിം,എബി പാപ്പച്ചൻ , തടത്തിൽ സലിം, ഷിഹാബ് മുല്ലപ്പള്ളി, വർഗ്ഗീസ് തരകൻ, ബി. സേതു ലക്ഷ്മി, ചിറക്കു മേൽ ഷാജി,ലാലിബാബു, മനാഫ് മൈനാഗപ്പള്ളി, സോമൻ തച്ചിലേഴ് ത്ത്, പി.അബ്ബാസ്, കെ.പി. അൻസർ,ജോൺസൻ വൈദ്യൻ, ഷാജി തോമസ്,ശമുവൽ തരകൻ, കൊയ് വേലി മുരളി, തങ്കച്ചൻ ആറ്റ് പുറം, ചിത്രലേഖ, നിഥിൻ ബോസ്, വി.രാജീവ് മൈനാഗപ്പള്ളി, നാദിർ ഷ കാരൂർക്കട വ്, പി.ആർ. അനൂപ് , ഉണ്ണി ഇലവിനാൽ , അനൂപ് അരവിന്ദ്, ശാന്തകുമാരി കൊച്ച് വീട്ടിൽ, സുരേഷ് ചാമ വിള, മഠത്തിൽ സുബയർ കുട്ടി, സി.എസ്.രതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement