കൊല്ലം.ക്ഷേത്രത്തില്‍ കയറി മോഷണം നടത്താന്‍ ശ്രമിച്ചയാള്‍ പള്ളിത്തോട്ടം പോലീസിന്‍റെ പിടിയില്‍. ഇരവിപുരം താന്നി, ലക്ഷമിപുരം തോപ്പില്‍ ജോയ് (50) ആണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 17 ന് വെളുപ്പിന് 2.30 മണിയോടെ പ്രതി ആല്‍ത്തറമൂട് മാടന്‍കോവില്‍ ക്ഷേത്രത്തിന്‍റെ മതില്‍ ചാടി കടന്ന് മോഷണം നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് സമീപത്തുണ്ടായിരുന്ന ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കാണുകയും ഇയാളെ തടഞ്ഞ് നിര്‍ത്തുകയും ചെയ്യ്തു. സംശയം തോന്നി വിവരങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി മതില്‍ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിവരം പള്ളിത്തോട്ടം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞു. പള്ളിത്തോട്ടം പോലീസ് ഇന്‍സ്പക്ടര്‍ ഫയാസ് ആര്‍ ന്‍റെ നേതൃത്വത്തിലുള്ള എസ്.ഐ പ്രകാശ്, എസ്.സി.പി.ഒ ഷാനവാസ് സിപിഒമാരായ ലിനേഷ്, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യ്തു.