കൊല്ലം.മെഡിക്കല്‍ ലബോറട്ടറിയുടെ മൊബൈല്‍ യൂണിറ്റില്‍ നിന്നും മോഷണം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കൂട്ടിക്കട, താഴത്ത് ചേരി തട്ടാനത്ത് കിഴക്കതില്‍ വീട്ടില്‍ ഒടിയന്‍ ബിജു എന്ന ഷംനാദ്(38) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ 16 ആം തീയതി രാത്രി കൊല്ലം ടി.ബി സെന്‍ററിലെ മെഡിക്കല്‍ ലബോറട്ടറിയുടെ മൊബൈല്‍ യൂണിറ്റില്‍ നിന്നാണ് പ്രതി മോഷണം നടത്തിയത്. മൊബൈല്‍ യൂണിറ്റ് വാഹനത്തിന്‍റെ ഡോര്‍ ഗ്ലാസ് അടിച്ച് പൊട്ടിച്ച് ഉള്ളില്‍ കടന്ന പ്രതി ഉപകരണങ്ങളും മറ്റും അടിച്ച് നശിപ്പിക്കുകയും ടൂള്‍ കിറ്റ് മോഷ്ടിക്കുകയും ചെയ്യ്തു. ഈ യൂണിറ്റിലെ ലാബ് ടെക്നീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിക്കുകയും സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റും സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ ഷംനാദ് മുമ്പും പല മോഷണ കേസുകളിലും പ്രതിയായിട്ടുള്ള ആളാണ്. ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അരുണിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്ഐമാരായ രഞ്ജു, ജിബി, എസ്സിപിഓ സജീവ്, സിപിഓ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.