അഞ്ചൽ: ഇടയം പ്രദേശത്ത് പേപ്പട്ടിയുടെ വ്യാപകമായ ആക്രമണം നടന്നു. പെൺകുട്ടിയ്ക്കും നിരവധി വളർത്ത് മൃഗങ്ങൾക്ക് കടിയേറ്റു. മൈനിക്കോട്, എൽ.പി.എസ് ജംഗ്ഷൻ, കോവിൽ മുക്കു്, ചെപ്പള്ളി ഏലാ മുതലായ സ്ഥലങ്ങളിൽ പല വീടുകളിലും കയറിയിറങ്ങിയതിനാൽ പേപ്പട്ടി യുടെ ഉമിനീരും മറ്റ് സ്രവങ്ങളും വീഴുകയുണ്ടായി. ഇത് നാട്ടുകാർ തന്നെ പിന്നീട് ക്ലോറിനേഷൻ നടത്തി ശുചീകരിക്കുകയായിരുന്നു. കടിയേറ്റ പെൺകുട്ടിയെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച് കുത്തിവയ്പ്പെടുത്തു. വളർത്തു മൃഗങ്ങളെ ഉടമസ്ഥർ തന്നെ പ്രതിരോധ കുത്തിവയ്പ്പെടുപ്പിക്കുകയും താലൂക്കാശുപത്രിയിലെത്തി സ്വയം കുത്തിവയ്പിന് വിധേമാകുകയും ചെയ്തു. ഇവിടെയടുത്ത് കുഴുമ്പാലോട്ട് പ്രവർത്തിച്ചു വരുന്ന പന്നിഫാമിൻ്റെ പരിസരത്ത് നിരവധി തെരുവ് നായ്ക്കളാണുള്ളത്. അക്കൂട്ടത്തിലുള്ളതാണ് പേയിളകി ആക്രമണം നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.