ശാസ്താംകോട്ട : പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാല പുരസ്ക്കാരം പരിമിതികളെ അതിജീവിച്ച് സംഗീതലോകത്ത് വിസ്മയങ്ങൾ തീർത്ത ആദിത്യൻ സുരേഷിന്.ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ പരേഡിനു ശേഷം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സമ്മാനിക്കും.പുരസ്ക്കാരം ഏറ്റുവാങ്ങാൻ ഏഴാംമൈൽ രഞ്ജിനി ഭവനിൽ ആദിത്യൻ സുരേഷും പിതാവ് റ്റി.കെ സുരേഷ് കുമാറും മാതാവ് രഞ്ജിനിയും ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം
എയർപോർട്ടിൽ നിന്നും ഡൽഹിയിലേക്ക് പോകും.ഇവർക്കുളള
വിമാന ടിക്കറ്റ് അടക്കമുള്ള ചെലവുകൾ കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്.സംഗീതത്തിൽ കഴിവ് തെളയിച്ചതാണ് ആദിത്യനെ പുരസ്ക്കാരത്തിന് പരിഗണിക്കാൻ കാരണം.അംഗപരിമിതികളെ അതിജീവിച്ച് ചെറിയ പ്രായം മുതൽ ആദിത്യൻ സുരേഷ് സംഗീത ലോകത്ത് തന്റേതായ കഴിവ് തെളിയിക്കുകയും സുഗതകുമാരി സ്മരണക്കുള്ള സുഗതവനം ട്രസ്റ്റിന്‍റെ പ്രതിഭാമരപ്പട്ടം അടക്കം നിരവധി അംഗീകാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.കോഴിക്കോട് നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ കവിതാപാരായണത്തിന് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.കുന്നത്തുർ
വി.ജി.എസ്.എസ് അംബികോദയം ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിത്യൻ സുരേഷ്.